ONLINE SINGERS COMPETITION REGISTRATION : Swathi Samskarika Samithi
ഗാനാലാപന മത്സരം: ഹിമവാഹിനി... (Registration from 25/02/2026 to 10/03/2026)
സ്വാതി സാംസ്കാരിക സമിതി
ഓൺലൈൻ ഗാനാലാപനമത്സരം-2026
ഹിമവാഹിനി....
സ്വാതി സാംസ്കാരിക സമിതി ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയ ഗാനാലാപന മത്സരം ഹിമവാഹിനി.... എന്ന പേരിൽ സംഘടിപ്പിക്കുന്നു.
മാർഗ്ഗരേഖ
1. ഓൺലൈൻ സംവിധാനത്തിലാണ് മത്സരം.
2. മത്സര വിഭാഗങ്ങളുടെ പ്രായം, 01/01/2026-ൽ പൂർത്തിയായ വയസ് അടിസ്ഥാനത്തിലായിരിക്കും.
വിഭാഗം-1): 25 വയസിന് താഴെ
വിഭാഗം-2): 26-45 വയസ്
വിഭാഗം-3): 46- 60 വയസ്
വിഭാഗം-4): 60 വയസിന് മുകളിൽ
3) നാല് വിഭാഗങ്ങളിൽ ഓരോ വിഭാഗത്തിനും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും പ്രശസ്തിപത്രവും നൽകും.
4. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനമാണ് മത്സരത്തിന് ആലപിക്കേണ്ടത്.
5. മത്സരത്തിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ ഫീസ് 250/- രൂപയാണ്.
6. രജിസ്ട്രേഷൻ ഫീസ് അയയ്ക്കേണ്ട ഫോൺ നമ്പരുക് Google Pay മുഖാന്തിരം അയയ്ക്കാം.
7. രജിസ്ട്രേഷൻ ഫീസ് വിവരം രജിസ്ട്രേഷനൊപ്പം രേഖപ്പെടുത്തേണ്ടതുണ്ട്. വെബ്ബ്‌സൈറ്റ് പേജിൽ ഫീസ് വിവരം കൊടുക്കേണ്ട സ്ഥലത്ത് Google Pay ആണെങ്കിൽ Google Pay ചെയ്ത ഫോൺ നമ്പരും തീയതിയും എഴുതുക.
8. കരോക്കെ ഉപയോഗിക്കാൻ പാടില്ല. എന്നാൽ ആവശ്യമെങ്കിൽ ശ്രുതി ഉപയോഗിക്കാവുന്നതാണ്.
9. രജിസ്ട്രേഷൻ 25/02/2026-തീയതിയിൽ ആരംഭിക്കുകയും 12/03/2026-ൽ അവസാനിക്കുകയും ചെയ്യും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ www.ajayapuram.in എന്ന വെബ്ബ്‌സൈറ്റിലെ Registration എന്നെഴുതിയിട്ടുള്ള Link-ൽ വിവരങ്ങൾ രേഖപ്പെടുത്തി Submit ചെയ്യുക.
10. രജിസ്റ്റർ ചെയ്ത മത്സരാർത്ഥികളുടെ ഫോൺ നമ്പർ ഉൾപ്പെടുത്തി “Himavahini” എന്ന പേരിൽ WhatsApp ഗ്രൂപ്പ് ഉണ്ടാക്കുന്നതാണ്. WhatsApp ഗ്രൂപ്പിൽ ഉൾപ്പെടുത്തുമ്പോൾ രജിസ്ട്രേഷൻ നമ്പർ നൽകുന്നതായിരിക്കും.
11. പാടുന്നയാളിനെ തിരിച്ചറിയും വിധം പാട്ട് വീഡിയോയിൽ റെക്കാർഡ് ചെയ്ത് അയയ്ക്കേണ്ടതുണ്ട്.
12. പാട്ട് റെക്കാർഡ് ചെയ്ത് അയയ്ക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശം WhatsApp ഗ്രൂപ്പിൽ അറിയിക്കുന്നതാണ്.
13.ലഭ്യമാകുന്ന ഗാനങ്ങൾ സംഗീത രംഗത്തെ പ്രശസ്തരായ വിധികർത്താക്കൾ മൂല്യ നിർണ്ണയം നടത്തുന്നതാണ്.
14. സമ്മാനാർഹരുടെ വയസ് തെളിയിക്കുന്ന രേഖ ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
15. ഏപ്രിൽ 10-ന് (10/03/2026) തീയതിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ നൽകുന്നതാണ്.
16. റെക്കർഡ് ചെയ്ത ഗാനങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുന്ന മാർഗ്ഗ നിർദ്ദേശ പ്രകാരം അയയ്ക്കേണ്ടതാണ്.
17. രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ വിശദമായ മാർഗ്ഗ നിർദ്ദേശം നൽകുന്നതും സംശയങ്ങൾ വാട്ട്സ്‌ആപ്പിലൂടെ പരിഹരിക്കാവുന്നതാണ്.
20. ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുന്നവരെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതാണ്. ഗ്രൂപ്പിൾ ഉൾപ്പെട്ടിട്ടില്ലാ എങ്കിൽ രജിസ്റ്റർ ചെയ്ത് 24 മണിക്കൂർ കഴിഞ്ഞാൽ ........... ടെലഫോണിൽ ബന്ധപ്പെടുക.
21. രജിസ്ട്രേഷനെ സംബന്ധിച്ച കൂടുതൽ വിശദീകരണം ആവശ്യമെങ്കിൽ ............... എന്ന ഫോൺനമ്പരിൽ ബന്ധപ്പെടുക.
Contact Mobile Nos: