Cultural Gallery
Cultural Gallery
എൻ്റെ ആകാശവാണി പ്രഭാഷണങ്ങളുടെയും പ്രക്ഷേപണാനുഭവങ്ങളുടെയും പുസ്തകം - നന്മൊഴിത്തുള്ളികൾ - മാർച്ച് 15 ന് പ്രസിദ്ധകവി പ്രൊഫ. വി. മധുസൂദനൻ നായർ കവിഡോക്ടർ സുകേഷിനു നൽകി പ്രകാശനം ചെയ്തു .... പുതിയകാലത്തിൻ്റെ മറവികളെ ഓർമ്മപ്പെടുത്തുന്ന നന്മയുടെ പുസ്തകമാണിതെന്ന് മധുസൂദനൻ നായർ പറഞ്ഞു. പ്രമുഖ പ്രക്ഷേപകനും പ്രവാസിഭാരതി റേഡിയോ എം.ഡിയുമായ കെ.ചന്ദ്രസേനൻ ആകാശവാണി അനുഭവങ്ങളും ഗ്രന്ഥകാരനുമായുള്ള ആത്മബന്ധവും വിവരിച്ചു. കഥാകൃത്ത് വിവി.കുമാർ പുസ്തകം പരിചയപ്പെടുത്തി. കവി ശാന്തൻ, ആകാശവാണി കൊച്ചി എഫ് എമ്മിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് എം.വി.ശശി കുമാർ, അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി പ്രിയദാസ് ജി മംഗലത്ത്, കവി മടവൂർ സുരേന്ദ്രൻ, ഡോ.അശ്വതി ആർ.പി. നായർ എന്നിവർ പ്രസംഗിച്ചു. എഴുത്തുകാരും സഹൃദയരുമടങ്ങിയ പ്രൗഢസദസ്സ് വിസ്മയ മാകസ് കാമ്പസിലെ സായാഹ്നത്തെ സർവ്വഥാ അർത്ഥപൂർണമാക്കി
എം. ജി. കോളേജിലെ സൈക്കോളജി മൂന്നാം വർഷ വിദ്യാർത്ഥി മീനാക്ഷി എം. നാഥിൻ്റെ ഇതൾ എന്ന നോവൽ പ്രകാശനം ചെയ്യുന്നു. പരിധി തിരുവനന്തപുരമാണ് പുസ്തകത്തിൻ്റെ പ്രസാധനം നിർവഹിച്ചത്...